സ്‌മൃതി ഇറാനിയല്ലാതെ മറ്റാരും സഹായത്തിനുണ്ടായിരുന്നില്ല: ആശ ഭോസ്‌ലെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുതിര്‍ന്ന ഗായിക ആശ ഭേസ്‌ലെക്ക് സഹായവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തന്റെ ട്വിറ്ററിലൂടെയാണ് ആശ ബോസ്ലെ ഈ കാര്യം അറിയിച്ചത്. താന്‍ തിക്കിലും തിരക്കിലും പെട്ട് പോയപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തന്റെ രക്ഷയ്ക്ക് എത്തിയതെന്നും തന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സുരക്ഷിതമായി വീട്ടിലെത്തിച്ചതെന്നും ബോസ്ലെ പറയുന്നു.

‘സത്യപ്രതിജ്ഞാ ചടങ്ങിലെ അത്രയും ഭ്രാന്തമായ തിരക്കിനിടയില്‍ ഞാന്‍ പെട്ട് പോയിരുന്നു. ആരും സഹായിക്കാനെത്തിയില്ലെങ്കിലും എന്റെ അവസ്ഥ കണ്ട സ്മൃതി ഇറാനി എന്നെ സഹായിച്ച് സുരക്ഷിതമായി വീട്ടിലെത്തിച്ചു. അവര്‍ കരുതലുളളവരാണ്. അതുകൊണ്ടാണ് അവര്‍ ജയിച്ചത്,’ എന്ന് ആശ ബോസ്ലെ ട്വിറ്റര്‍ പോസ്റ്റിലൂടെ പറയുന്നു.