നെപ്ട്യൂണിൽ “വിലക്കപ്പെട്ട ഗ്രഹത്തെ” കണ്ടെത്തി ​ഗവേഷകർ

നെപ്ട്യൂണിൽ ഒറ്റപ്പെട്ട ഉപഗ്രഹത്തെ കണ്ടത്തിയതായി യുകെ വാര്‍വിക് സര്‍വകലാശാല ജ്യോതിശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തി. നെപ്ട്യൂൺ ഗ്രഹത്തെക്കാള്‍ ചെറുതും ഭൂമിയുടെ വലുപ്പത്തേക്കാള്‍ മൂന്നു മടങ്ങ് വലുപ്പവുമുള്ള ഉപഗ്രഹത്തിന് വിലക്കപ്പെട്ട ഗ്രഹമെന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. സൂര്യനെയല്ലാതെ നക്ഷത്രത്തെ ചുറ്റുന്ന ഈ ഉപഗ്രഹം ( NGTS-4b) 1000 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് നിലനില്‍ക്കുന്നത്. നെപ്റ്റൂണിനേക്കാള്‍ 20 ശതമാനം ആരവും കുറവാണ്. 20 ഭൂമിയുടെ ഭാരം ചേരുന്നതാണ് പുതിയതായി കണ്ടെത്തിയ ഉപഗ്രഹത്തിന്റെ ഭാരം.

ഈ ഉപഗ്രഹം നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതിന് 31 മണിക്കൂറും പതിനൊന്ന് മിനിറ്റും 59 സെക്കറ്റുകളും എടുക്കും. ഇത് ഏതാണ്ട് ഭൂമി സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന സമയത്തിന് തുല്യമായി വരും. നെപ്റ്റിയൂണില്‍ കണ്ടെത്തിയതില്‍ വച്ച് സൂര്യനെ അല്ലാതെ നക്ഷത്രത്തെ ചുറ്റുന്ന ആദ്യ ഗ്രഹമാണ് NGTS-4b. നക്ഷത്രങ്ങളോട് വളരെ അടുത്ത് കിടക്കുന്ന ​ഗ്രഹമാണ് നെപ്ട്യൂൺ മരുഭൂമി. സൂര്യനില്‍ നിന്നും നേരിട്ട് പ്രകാശരശ്മി പ്രസരം ഉണ്ടാകുന്നതിനാല്‍ ബാഷ്പീകരണ അന്തരീക്ഷത്തില്‍ ഗ്രഹങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. അത്‌കൊണ്ട് പാറകളായാണ് ഗ്രഹങ്ങള്‍ നിലകൊള്ളുന്നത്. എന്നാല്‍ NGTS-4b യില്‍ വാതക അന്തരീക്ഷം നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ചിലിയിലെ അറ്റകാമ മരുഭൂമിയിലെ എന്‍ജിറ്റിഎസ് ദൂരദര്‍ശിനികളാണ് പുതിയ ഗ്രഹത്തിന്റെ ചലനം കണ്ടെത്തിയത്. പത്ത് ലക്ഷം വര്‍ഷങ്ങളായി നെപ്റ്റൂണിനെ ലക്ഷ്യമാക്കിയുള്ള സഞ്ചാരമാണ് പുതിയ ഗ്രഹത്തിന്റേതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇതിന് സമാനമായ മറ്റു ഗ്രഹങ്ങള്‍ നെപ്റ്റിയൂണിലുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.