സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ. അംബേദ്ക്കറിന്റെ ജീവിതവും പോരാട്ടങ്ങളും സാമൂഹിക മുന്നേറ്റത്തില്‍ അദ്ദേഹം വഹിച്ച പങ്കും ഉള്‍പ്പെടുത്തി പാഠ്യപദ്ധതികള്‍ തയ്യാറാക്കുമെന്ന് ഡല്‍ഹി സാമൂഹിക ക്ഷേമ മന്ത്രി രാജേന്ദ്ര പല്‍ഗൗതമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
പുതിയ പാഠഭാഗങ്ങള്‍ തയ്യാറാക്കുന്നതിനായി പാനല്‍ രൂപീകരിച്ച് കഴിഞ്ഞതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. അവര്‍ സവര്‍ക്കറിനെക്കുറിച്ച് പഠിപ്പിക്കട്ടെ നമുക്ക് അംബേദ്ക്കറിനെ പഠിപ്പിക്കാം എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്.