മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്നലെ ചേര്‍ന്നു. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കര്‍ഷക പ്രതിഷേധം തണുപ്പിക്കാനും കര്‍ഷകരെ കൂടുതല്‍ കേന്ദ്ര സര്‍ക്കാരിലേക്ക് അടുപ്പിക്കാനുമാണ് ആറായിരം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 15 കോടി ജനങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി കിസാന്‍ യോജനയുടെ പരിധി ഇല്ലാതാക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു. എല്ലാ കര്‍ഷകര്‍ക്കും ഇനി കിസാന്‍ യോജനയുടെ ആനുകൂല്യം ലഭ്യമാകും. പ്രധാനമന്ത്രിയായ രണ്ടാം വട്ടവും അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദിയുടെ ആദ്യ തീരുമാനം പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമിലെ മാറ്റങ്ങള്‍ അംഗീകരിക്കുക എന്നതായിരുന്നു. ദേശീയ പ്രതിരോധ ഫണ്ടില്‍ വരുന്നതാണ് പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ്. ആണ്‍കുട്ടികള്‍ക്ക് 25 ശതമാനും പെണ്‍കുട്ടികള്‍ക്ക് 33 ശതമാനവുമാണ് സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തിയത്. കൂടാതെ തീവ്രവാദ/നക്സല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനമായി.