പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്‍മനെയാണ് മന്ത്രിസഭയില്‍നിന്നും പുറത്താക്കിയത്. ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏറ്റെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയുടെ പ്രചാരണങ്ങളില്‍ എവിടെയും ബര്‍മനെ കണ്ടിരുന്നില്ല. അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. മുന്‍ ത്രിപുര മുഖ്യമന്ത്രി സമീര്‍ രജന്‍ ബര്‍മന്റെ മകനാണ് സുദീപ് റോയ് ബര്‍മന്‍
2018 ഫെബ്രുവരിയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയില്‍ എത്തിയ ആളാണ് ഇയാള്‍ . തുടര്‍ന്ന് ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിനായി ശക്തമായ മത്സരം നടത്തുകയും ചെയ്തിരുന്നു ഇയാള്‍.