എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പ സംശയിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ വൈ സഫറുള്ള. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി കളക്ടര്‍ യോഗം ചേര്‍ന്നിരുന്നു.
അതേസമയം ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗിയുമായി ഇടപഴകിയ 50 പേര്‍ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം, തൃശൂര്‍, കളമശ്ശേരി, കോഴിക്കോട്, മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
രോഗത്തിന്റെ ഉറവിടം തൃശൂരല്ലെന്ന് ഡിഎംഒ വ്യക്തമാക്കി. ഇയാള്‍ നാലു ദിവസം തൃശൂരില്‍ താമസിച്ചിരുന്നെങ്കിലും കൂടെ താമസിച്ച 22 പേര്‍ക്കും ഇതുവരേയും രോഗ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ യുവാവിന് തൊടുപുഴയില്‍ വരുമ്പോള്‍ തന്നെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അവിടെ നിന്നാവാം ബാധിച്ചതെന്നും പറയുന്നു. നിരീക്ഷണത്തിലുള്ള ആര്‍ക്കും തന്നെ നിപ്പ ലക്ഷണങ്ങളി ല്ലെന്നും ഡിഎംഒ അറിയിച്ചിട്ടുണ്ട്.