യൂസഫ് അല്‍ഡോബയെ കാശ്മീരിന്റെ പ്രത്യേക ദൂതനായി നിയമിച്ച് ഒഐസി

ജമ്മുകാശ്മീരില്‍ യൂസഫ് അല്‍ഡോബയെ പ്രത്യേക ദൂതനായി തെരഞ്ഞടുത്ത് ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയായ ഒഐസി. സൗദി അറേബ്യയില്‍ നടന്ന 14-ാമത് ഒഐസി സമ്മിറ്റിലാണ് ജമ്മു കാശ്മീരിനു വേണ്ടി പുതിയ സ്ഥാനാപതിയെ തെരഞ്ഞെടുത്തത്. യുഎന്‍ പ്രമേയം അനുസരിച്ച് ജമ്മു കാശ്മീരിലെ അളുകളുടെ സ്വയ നിര്‍ണ്ണയ അവകാശത്തെ പിന്തുണക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. ഇസ്ലാമോഫോബിയക്കെതിരെ സമഗ്രമായ വഴികള്‍ കണ്ടെത്തുവാനുള്ള ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു.

ജമ്മു കാശ്മീരിലെ സാഹചര്യങ്ങള്‍, പാലസ്ഥീന്‍ പ്രശ്‌നങ്ങള്‍, ഇസ്ലാമോഫോബിയ, മൂസ്ലീം രാജ്യങ്ങള്‍ക്കാവശ്യമായ ശാസ്ത്ര സാങ്കേതിക വികസനങ്ങള്‍ തുടങ്ങിയവയെ പറ്റി സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കി. സാമൂഹ്യ സാമ്പത്തിക ഇസ്ലാമിക മൂല്യങ്ങളെ ഉര്‍ത്തിപ്പിടിച്ചുകൊണ്ട് അന്തരാഷ്ട്ര സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുക എന്നതാണ് 57 രാജ്യങ്ങളടങ്ങുന്ന ഒഐസിയുടെ പ്രധാന ലക്ഷ്യം.