“നിപ” അറിയേണ്ടതും ചെയ്യേണ്ടതും

എന്താണ് നിപ വെെറസ്?

മൃ​ഗങ്ങളിൽ നിന്നും മൃ​ഗങ്ങളിലേക്ക് പടരുന്ന രോ​ഗം. വെെറസ് ബാധയുള്ള വൗവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാം.

സ്ഥിരീകരണം എങ്ങനെ ?

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുള്ള സ്രവം, രക്തം, മൂത്രം തലച്ചോറിലെ സെറിബ്രോ സ്പെെനൽ ഫ്ലൂയിഡ് എന്നിവയിൽ നിന്ന് റിയൽ ടെെം പോളിമറെെസ് ചെയിൻ റിയാക്ഷൻ (ആർടിപിസിആർ) വഴി വെെറസിനെ വേർതിരിച്ചെടുക്കാം. ഏലീസ പരിശോധനയിലൂടെയും തിരിച്ചറിയാം. ‌‌

സൂക്ഷിക്കണം, പഴം മുതൽ കള്ളു വരെ 

  • വെെറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോ​ഗം ബാധിക്കും.
  • വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
  • വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയവ ഒഴിവാക്കുക. ‌‌

വേണ്ടത് മുൻകരുതൽ ‌‌

  • രോ​ഗം സ്ഥിരീകരിച്ചാൽ രോ​ഗിയുമായുള്ള സമ്പർക്കത്തിനു ശേഷം കെെകൾ സോപ്പും വെള്ളം ഉപയോ​ഗിച്ചു നന്നായി കഴുകുക. ‌
  • സോപ്പ്/ ആൽക്കഹോൾ ഹാൻഡ് റബ്ബുകൾ ഉപയോ​ഗിച്ച് എപ്പോഴും കെെകൾ വൃത്തിയായി സൂക്ഷിക്കുക.
  • രോ​ഗിയുടെ സാധനങ്ങൾ പ്രത്യേകം സൂക്ഷിക്കുക. വസ്ത്രങ്ങൾ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

ആശുപത്രികളിൽ ശ്രദ്ധിക്കാൻ

  • രോ​ഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോ​ഗികകളെയും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കണം.
  • ഇത്തരം വാർഡുകളിൽ ആരോ​ഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തണം.
  • രണ്ട് രോ​ഗികളുട‌െ കട്ടിലുകളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.
  • ‌‌രോ​ഗമുണ്ടെന്നു സംശയിക്കുന്ന ആളുമായി ഇടപെടുമ്പോൾ കയ്യുറകളും 95ശതമാനം രോ​ഗാണുക്കളെ പ്രതിരോധിക്കുന്ന എൻ-95 മാസ്കുകൾ ധരിക്കണം.
  • രോ​ഗം ഉണ്ടെന്ന് സംശയിക്കുന്ന രോ​ഗിയെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ആരോ​ഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
  • ശുശ്രൂഷയ്ക്ക് ഉപയോ​ഗിക്കുന്ന ഉപകരണങ്ങൾ പരമാവധി ഡിസ്പോസിബിൾ ആയിരിക്കണം.
  • പുനരുപയോ​ഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണം ന‌ടത്തണം.