നരേന്ദ്രമോദിയെ ഗാന്ധിജിയുമായി ഉപമിച്ച എ.പി.അബ്ദുല്ലക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ.സുധാകരൻ എംപി. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലെത്തിച്ച നടപടി തെറ്റായിപ്പോയെന്ന് വിശ്വസിക്കുന്നില്ല. കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തിരുമാനമാണ് അന്ന് കൈക്കൊണ്ടത്.
അബ്ദുള്ളക്കുട്ടിയെക്കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. പാര്‍ട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയത്താണ് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോണ്‍ഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ട്പോകേണ്ടത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ സ്വീകരിക്കാന്‍ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി.യില്‍ പോയി നന്നായി വരട്ടെ” – കെ.സുധാകരന് പറഞ്ഞു.