വേനല്‍ അവധിക്ക് വിട; സ്‌കൂളുകള്‍ ഇന്ന് തുറക്കും

SONY DSC

മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ചരിത്രത്തിലാദ്യമായി ഒന്നു മുതൽപന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച് അധ്യയനം ആരംഭിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വഹിക്കും. ഒരു ലക്ഷം വിദ്യാര്‍ഥികളെയാണ് ഇത്തവണ പ്രവേശനോത്സവത്തില്‍ പ്രതീക്ഷിക്കുന്നത്.കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാധ്യമായാണ് ഒന്നുമുതല്‍ പന്ത്രണ്ടാംക്ലാസുവരെയുള്ള അധ്യായനം ഒരു ദിവസം തുടങ്ങുന്നത്. സാധാരണ ഗതിയില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ അവസാനമോ ജൂലൈ ആദ്യവാരമോ ആണ് ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ ആദ്യ രണ്ട് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.അതേ സമയം ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടത്തുന്നതായി ആരോപിച്ച് യു.ഡി.എഫ്. പ്രവേശനോത്സവത്തില്‍ നിന്ന് വിട്ട് നില്‍ക്കും.