കെ എസ് ആർ ടി സി എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസി 800 എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ളവരെ പിരിച്ചു വിട്ട ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ പേരുള്ളവരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പിഎസ്‌സി പെയിന്റര്‍ റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ നല്‍കിയ പരാതിയിന്മേലാണ് കോടതി തീരുമാനം.

ഇതിനു മുമ്പ് നിലവില്‍ റാങ്ക് ലിസ്റ്റിൽ  പേരുള്ള കണ്ടക്ടര്‍മാരെ നിയമിക്കാതെ താല്‍കാലികമായി ആളുകളെ നിയോഗിക്കുന്നതില്‍ പട്ടികയില്‍ ഉള്ളവര്‍ നല്‍കിയ പരാതിയിലും ഇതേ നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചത്. നിലവിലുള്ള നിയമങ്ങള്‍ക്ക് എതിരാണ് പിഎസ്‌സി പട്ടികയിയുള്ളവരെ നിയമിക്കാത്തതെന്നും ഹൈക്കോടതി പറഞ്ഞു.