യലനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ പ്രകാശ് തമ്പി. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തും ബാലഭാസ്കറിന്റെ മരണവും തമ്മിൽ ബന്ധമില്ലെന്നും പ്രകാശ് തമ്പി പറഞ്ഞു. അപകടമുണ്ടായപ്പോൾ സഹോദരനെ പോലെ കൂടെ നിന്നു. സത്യാവസ്ഥ പുറത്തു വന്നിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുതെന്നും പ്രകാശ് തമ്പി പറഞ്ഞു.
വാഹനം ഓടിച്ചത് അർജുൻ തന്നെയാണെന്നും ഒരു ചാനലിനോട് പ്രകാശ് തമ്പി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ മുഖ്യ ഇടനിലക്കാരനെന്ന് ചൂണ്ടിക്കാട്ടി ഡി.ആർ.ഇ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ എറണാകുളം കാക്കനാട്ടെ ജയിലിലാണ്. ഇവിടെ വെച്ച് ബാലഭാസ്കറിെൻറയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രകാശ് തമ്പിയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
കാർ ഓടിച്ചിരുന്നത് താനാണെന്ന് ആശുപത്രിയിൽ അർജുൻ തന്നോട് പറഞ്ഞിരുന്നതായി പ്രകാശ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, തൃശൂരിൽ പോയതിന് ശേഷവും മൊഴിമാറ്റിയ ശേഷവും അർജുനുമായി നേരിട്ടോ ഫോൺമുഖേനയോ ബന്ധപ്പെട്ടിട്ടില്ല. വാഹനം ഓടിച്ചത് ആരെന്ന് അറിയുന്നതിനാണ് കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചത്. തനിക്കൊപ്പം മൂന്ന് സുഹൃത്തുകളും ഉണ്ടായിരുന്നു. എന്നാൽ, ഹാർഡ് ഡിസ്കിൽ നിന്ന് ദൃശ്യങ്ങൾ ലഭിക്കാത്തതിനാൽ തിരികെ കടയുടമക്ക് നൽകുകയായിരുന്നു. ഇക്കാര്യം താൻ അന്ന്് കേസന്വേഷിച്ചിരുന്ന ആറ്റിങ്ങൽ ഡിവൈ.എസ്.പിയോടും പറഞ്ഞിരുന്നു.