ന്യൂഡല്‍ഹി 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ആദ്യ രണ്ടു ദിനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. വീരേന്ദ്ര കുമാറാണ് പ്രോടെം സ്പീക്കര്‍. 45 ദിവസം നീളുന്ന സമ്മേളത്തില്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റും അവതരിപ്പിക്കും. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജൂലൈ 26-ന് സമ്മേളനം അവസാനിക്കും.
ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷുമാണ് സത്യപ്രതിജ്ഞ ചെയ്തു. ഇതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. സംസ്ഥാനങ്ങളുടെ അക്ഷരമാല ക്രമത്തിലാണ് എം.പിമാരെ സത്യപ്രതിജ്ഞയ്ക്കു വിളിക്കുന്നത്.
ഈ മാസം 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 20ന് രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനം നടത്തും. തുടര്‍ന്നു നന്ദിപ്രമേയ ചര്‍ച്ച. ജൂലൈ 4നു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കും.