പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി കൈ ചവിട്ടിയൊടിച്ചതായി പരാതി. വണ്ടൂരിലെ സ്കൂളിലെ വിദ്യാർത്ഥിക്കാണ് ക്രൂര മർദനമേറ്റത്. ശരീരമാസകലം പാടുകളുമായി വിദ്യാർഥിയെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
അലർജി മൂലം കഴുത്തിലുണ്ടായ പാട് മറയ്ക്കാൻ വിദ്യാർഥി ഷർട്ടിന്റെ കോളർ ബട്ടൺ ഇട്ടിരുന്നതായി പിതാവ് പറഞ്ഞു. ഉച്ചയ്ക്ക് പ്ലസ് ടു വിദ്യാർഥികൾ എത്തി ഇത് ബലമായി അഴിപ്പിച്ചു. ഇക്കാര്യം അധ്യാപകരെ അറിയിച്ചതിന്റെ പ്രതികാരമായി 4 വിദ്യാർഥികളും ചേർന്ന് മൈതാനത്തുവച്ച് മർദിച്ചു. നിലത്തിട്ടു ചവിട്ടിയതിനെത്തുടർന്ന് കൈ ഒടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.