കണ്ണൂര്‍: ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസ് നല്കി. കോടിയേരിയിലെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. ഈ സമയം ബിനോയി വീട്ടില്‍ ഉണ്ടായിരുന്നില്ല. ബിനോയി ഒളിവില്‍ പോയതായും സൂചനയുണ്ട്.
ബിനോയിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നാണ് വിവരം. ബിനോയിക്കെതിരേ യുവതി പരാതി നല്കിയ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തെളിവ് ശേഖരണത്തിനായി കണ്ണൂരിലെത്തിയിരിക്കുന്നത്. ബുധനാഴ്ച എസ്പി ഓഫീസിലെത്തി ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറുമായും ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.
യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.