ബാറ്ററി അമിതമായി ചൂടാവുന്നുവെന്ന പരാതിയെ തുടർന്ന് മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ ആപ്പിൾ തിരികെ വിളിക്കുന്നു. 2015 സെപ്തംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള ലാപ്ടോപ്പുകളാണ് തിരികെ വിളിക്കുന്നത്. ഈ ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
15 ഇഞ്ച് ലാപ്ടോപ്പുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം ലാപ്ടോപ്പുകളുടെ ബാറ്ററി സൗജന്യമായി മാറ്റി നൽകുമെന്നും കമ്പനി അറിയിച്ചു. ബാറ്ററികൾ അമിതമായി ചൂടാകുന്നത് മൂലം തീപിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ആപ്പിളിൻെറ നീക്കം. നേരത്തെ മാക് ബുക്ക് പ്രോയുടെ 13 ഇഞ്ച് ലാപ്ടോപ്പുകളിലും ആപ്പിൾ ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ബാറ്ററിക്കും സ്റ്റോറേജ് ഉപകരണങ്ങളിലുമായിരുന്നു തകരാർ കണ്ടെത്തിയത്. എന്നാൽ, ഇത് അത്ര ഗുരുതരമായ പ്രശ്നമായിരുന്നില്ല.