ലൂസിഫറിലെ സ്റ്റൈലൻ സ്റ്റണ്ട് ചിത്രീകരിച്ചതിങ്ങനെ; വീഡിയോ കാണാം

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി ഇറങ്ങിയ സിനിമയായിരുന്നു ലൂസിഫർ. സൂപ്പർ ഹിറ്റായി മാറിയ ലൂസിഫറിലെ സംഘട്ടന രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റായിരുന്നു. ഈ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.

ഗുഡ്‌വിൽ എൻ്റർടൈന്മെൻ്റ്സിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വന്നത്. നാലു മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയിൽ സംഘട്ടന ചിത്രീകരണമാണ് കാണാൻ കഴിയുന്നത്. മോഹൻലാലും എക്സ്ട്രാ നടന്മാരുമാണ് ചിത്രീകരണ വീഡിയോയിലുള്ളത്. ഒപ്പം പൃഥ്വിരാജിൻ്റെ സംവിധാനവും വീഡിയോയിലുണ്ട്.