യുവാക്കളെ ലക്ഷ്യമിട്ട്​ ഷവോമിയുടെ പുതിയ സ്​മാർട്ട്​ഫോൺ സിരീസ്​

യുവാക്കളെ ലക്ഷ്യമിട്ട്​ ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി പുതിയ സിരീസ്​ അവതരിപ്പിച്ചു. സി.സി എന്ന പേരിലെത്തുന്ന സിരീസിൻെറ അവതരണം ചൈനയിൽ നടന്നു. സി.സിയുടെ ഭാഗമായി എത്തുന്ന സ്​മാർട്ട്​ഫോണുകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്ത്​ വിട്ടിട്ടില്ല.

അതേസമയം, മെയ്​സുമായി ചേർന്നാകും ഷവോമി പുതിയ സ്​മാർട്ട്​ഫോണുകൾ നിർമിക്കുക. ഫോ​േ​ട്ടാഗ്രാഫിയിൽ പുതു പരീക്ഷണങ്ങൾക്ക്​ തുടക്കമിടാനായി ഇരു കമ്പനികളും ചേർന്ന്​ പുതിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ സിസ്​റ്റം വികസിപ്പിച്ചെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ഇത്​ ഷവോമി സി.സി ഫോണുകളിലെ ഫോ​ട്ടോഗ്രാഫിയെ പുതിയ തലങ്ങളിലേക്ക്​ എത്തിക്കുമെന്നാണ്​ കമ്പനിയുടെ അവകാശവാദം.

നിലവിൽ പുറത്ത്​ വരുന്ന സ്ഥിരീകരിക്കാത്ത ചില സൂചനകൾ അനുസരിച്ച്​ എം.ഐ സി.സി 9, എം.ഐ സി.സി 9ഇ എന്നിവയാവും പുതിയ സിരീസിലെത്തുന്ന ഫോണുകൾ. 48 മെഗാപിക്​സലിൻെറ ഫ്ലിപ്​ കാമറയാണ്​ സി.സി 9ൻെറ പ്രധാന സവിശേഷത. ഒക്​ടാകോർ സ്​നാപ്​​്ഡ്രാഗൺ 736 പ്രൊസസറാണ്​ കരുത്ത്​ പകരുക.

വാട്ടർ നോച്ച്​ ഡിസ്​പ്ലേയുമായിട്ടാണ്​ എം.ഐ സി.സി 9ഇ വിപണിയിലേക്ക്​ എത്തുന്നത്​. ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസറായിരിക്കും ഫോണിൻെറ മറ്റൊരു സവിശേഷത. 4000 എം.എ.എച്ച്​ ബാറ്ററിക്കൊപ്പം 27 വാട്​സ്​ ഫാസ്​റ്റ്​ ചാർജിങ്​ സിസ്​റ്റത്തെയും ഫോൺ പിന്തുണക്കും.