തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് തന്നെ നടപടികള്‍ ആരംഭിച്ചു . കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെന്നും ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി . നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
സിപിഎമ്മിനെ ആക്രമിക്കാന്‍ പി ജയരാജനെ ഉപയോഗിക്കുകയാണെന്നും ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും പാര്‍ട്ടിയെ ആക്രമിക്കുന്നുവെന്നും പിണറായി വിജയന് വ്യക്തമാക്കി . നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്ന് പറഞ്ഞ അദ്ദേഹം എന്തിനാണ് പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്നും ചോദിച്ചു.
അതേസമയം, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരിക്കുകയാണ്. സാജന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് കുറ്റബോധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ ഒരു ബിംബമായി മാറിയിരിക്കുകയാണ്. ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.