പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനൽ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ധാർമികത ഏറ്റെടുത്ത് ശ്യാമള രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി, സർക്കാർ തലങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. വിലപ്പെട്ട മനുഷ്യ ജീവൻ മതിയായ കാരണമില്ലാതെ നഷ്ടമായി. സി.പി.എം എത്തപ്പെട്ട അപചയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും ശ്രീധരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.