പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട നീരവ് മോദിയുടെ അക്കൗണ്ടുകൾ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ അഭ്യർഥന പ്രകാരമാണ് നടപടി. പി.എൻ.ബിയിൽ ബാങ്കിൽ നിന്ന് 286 കോടി രൂപ നീരവ് മോദി സ്വിസ് ബാങ്കിലേക്ക് മാറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു.
വിവിധ ഘട്ടങ്ങളിലൂടെയാണ് പണം സ്വിസ് ബാങ്കിലേക്ക് എത്തിച്ചത്. ആദ്യം ദുബൈയിലേക്ക് അയച്ച പണം പിന്നീട് ഹോങ്കോങ് വഴി സ്വിറ്റ്സർലാൻഡിലെത്തിച്ചു. അതേസമയം, വീഡയോ കോൺഫറൻസിങ് വഴി നീരവ് മോദി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയുടെ നടപടികളിൽ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
നിലവിൽ ലണ്ടനിൽ ജയിലിലാണ് നീരവ് മോദിയുള്ളത്.പി.എൻ.ബി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നീരവ് മോദിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇയാളെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ ധാരണയായിട്ടില്ല.