സ്ഥാപനത്തിനു വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല; ആത്മഹത്യ ഭീഷണിയുമായ് വ്യവസായി

സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി.ഇയാളെ ആത്മഹത്യ ശ്രമത്തില്‍ നിന്നും അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. അങ്കമാലിയിലെ ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് രാവിലെ മുതല്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്.

ജില്ലാ കലക്ടര്‍ എത്തി അനുകൂല തീരുമാനം ഉണ്ടാക്കാതെ പിന്തിരിയില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. അതേസമയം, ആത്മഹത്യ ഭീഷണി സമ്മര്‍ദ്ദതന്ത്രമാണെന്ന് കെഎസ്ഇബി പ്രതികരിച്ചു. കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്ന പ്രസാദിനെ താഴെയിറക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തുന്നുണ്ട്.

പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്ലാനിലെ അപാകതക്ക് പിഴ ചുമത്തിയിരുന്നു. 4.5ലക്ഷം രൂപ ഇതുവരെ അടച്ചിട്ടില്ല. റവന്യു റിക്കവറി നടപടി പുരോഗമിക്കുകയാണ്.