പിരിച്ചു വിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെടുക്കും

കെഎസ്ആര്‍ടിയില്‍ നിന്ന് പിരിച്ചു വിട്ട 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി തിരിച്ചെയുക്കാന്‍ തീരുമാനമായി. നാളെയാണ് ഇവരെ സര്‍വീസിലേക്ക് തിരിച്ചെടുക്കുന്നത്. ജീവനക്കാരെ കോടതി ഉത്തരവു പ്രകാരം പിരിച്ചു വിട്ടത് പല ഡിപ്പോ സര്‍വീസുകള്‍ ഉള്‍പ്പടെ നൂറു കണക്കിന് സര്‍വീസുകള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ജീവനക്കാരെ തിരിച്ചു വിളിച്ച് പ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ട നടപടികള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കെഎസ്ആര്‍ടിയില്‍ നിന്നു തന്നെ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടിരുന്നു. എന്നാല്‍ ഇവര്‍ക്കു പകരമായി പിഎസ്‌സി പട്ടികയില്‍ നിന്നുള്ളവര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇത് അസാധ്യമായിരുന്നു. ഇവരുടെ സ്ഥിരപ്പെടുത്തുന്നത് നിലവില്‍ കെഎസ്ആര്‍ടിസിക്ക് ആലോചിക്കാനാവില്ലെന്നും പറയുന്നുണ്ട്. കരാര്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി 550 രൂപ നല്‍കുമ്പോള്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത് 800-1500 രൂപയാണ്.