“ജബരിയ ജോഡി” ട്രെയിലർ പുറത്തിറങ്ങി

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, പരിനീതി ചോപ്ര എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ജബരിയ ജോഡിയുടെ ഒഫീഷ്യല്‍ ട്രെയിലർ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒരു കല്യാണത്തിന്റെയും അതുമായി ബന്ധപ്പെട്ടു നടക്കുന്ന രസകരമായ സംഭവങ്ങളും കല്യാണ ചെറുക്കനെ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും മറ്റും ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് സിങാണ്. ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ശോഭാ കപൂര്‍, എക്താ കപൂര്‍, ശൈലേഷ് ആര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ അപര്‍ശക്തി ഖുറാന, സഞ്ജയ് മിശ്ര, ജാവദ് ജഫറി, ചന്ദ്രന്‍ റോയ് സാനിയല്‍, ഗോപാല്‍ ദത്ത്, നീരജ് സൂദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. പ്രണയവും തമാശയുമായി ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം ആഗസ്റ്റ് രണ്ടിന് തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ബാലാജി മോഷന്‍ പിക്‌ചേഴ്‌സ് ആണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്.