ചെലവുചുരുക്കല്‍ നയം; ഇന്ത്യയില്‍ 1000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി സാംസങ്

ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൊറിയന്‍ കമ്പനിയായ സാംസങ് ഇന്ത്യയിലെ 1000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍, ടെലിവിഷന്‍ എന്നിവയുടെ വില കമ്പനി കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ചിരുന്നു. ഇത് കമ്പനിയുടെ ലാഭത്തെ കാര്യമായി ബാധിച്ചതിനാലാണ് ചെലവുചുരുക്കാന്‍ തീരുമാനിക്കുന്നത്. സാംസങിന് ഇന്ത്യയില്‍ 20,000 ഓളം ജീവനക്കാരാണുള്ളത്. ഇതില്‍ 1000 പേരെ കുറയ്ക്കുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് കമ്പനി കരുതുന്നത്

സ്മാര്‍ട്ട് ഫോണിന്റേയും ടെലിവിഷന്റേയും ഓണ്‍ലൈന്‍ വില്പനയില്‍ കമ്പനി പുറകോട്ടുപോയതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. ഇതോടെ വിപണി വിഹിതത്തില്‍ എതിര്‍ കമ്പനികള്‍ മുന്നോട്ടുവന്നു. കഴിഞ്ഞ 18 മാസത്തിനിടെ ടെലിവിഷന്റേയും സ്മാര്‍ട്ട് ഫോണിന്റേയും വിലയില്‍ 25 ശതമാനം മുതല്‍ 40 ശതമാനം വരെ വിലയില്‍ കുറവുണ്ടായി. ഇതനുസരിച്ച് വിപണി തിരിച്ചു പിടിക്കാന്‍ ചെലവ് കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയതായ പുറത്തിറക്കാനിരിക്കുന്ന ഗ്യാലക്സി എം സീരിസിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here