മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രിതിയായ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബുധനാഴ്ച മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം.
പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആള് ജാമ്യവും വേണം എന്നീ നിബന്ധനകളും ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നു.ജൂണ്‍ 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമുള്ള ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലായിരുന്നു കേസ്.