തിരുവനന്തപുരം: പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നല്ല മീനുകളും പിടിച്ചെടുക്കുന്നു എന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ മീന്‍ വില്‍പ്പനക്കാര്‍.
ട്രോളിങ് നിരോധനം നിലനില്‍ക്കെ മാര്‍ക്കറ്റുകളില്‍ പഴകിയ മീനുകള്‍ വില്‍ക്കുന്നുവെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പുഴുവരിച്ച നിലയില്‍ ഉള്ള മീനുകളും പിടിച്ചെടുത്തായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനറിയില്ലെന്നും നല്ല മീനുകളും അവര്‍ പിടിച്ചെടുക്കുന്നുണ്ടെന്നുമായിരുന്നു വില്പനക്കാരുടെ ആരോപണം. ഇനിയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.