വൈദ്യുതി നിരക്ക് വര്‍ധനവ് ജനദ്രോഹപരമെന്ന് ചെന്നിത്തല

ramesh chennithala accept investigation om voters list controversery

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി നിരക്ക് വര്‍ധനവാണ് ഇപ്പോള്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരും വൈദ്യുതി നിരക്ക് വര്‍ധനവീലൂടെ സംസ്ഥാന സര്‍ക്കാരും ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെുന്നും വൈദ്യുതി നിരക്ക് ഇത്രയും കൂടിയ ചരിത്രം മുന്‍പുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കാരുണ്യ പദ്ധതി നിലനിര്‍ത്തണമെന്നും ഈ വിഷയത്തില്‍ ധനമന്ത്രിയും ആരോഗ്യ മന്ത്രിയും രണ്ട് തട്ടിലാണെന്നും ജൂലൈ 18ന് യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.