രാഹുല്‍ ഗാന്ധി ഇന്ന് അമേത്തിയില്‍

 

അമേത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേത്തിയിലെത്തുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടേറ്റ തോല്‍വിക്കുശേഷം ഇതാദ്യമായാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തുന്നത്. പരാജയകാരണം വിലയിരുത്തുന്നതിനുകൂടിയാണ് സന്ദര്‍ശനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ള പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. പുറമെ, ചില ഗ്രാമങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. 52,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇവിടെ രാഹുലിനെ പരാജയപ്പെടുത്തിയത്. 999 മുതല്‍ രാഹുലായിരുന്നു ലോക്‌സഭയില്‍ അമേത്തിയെ പ്രതിനിധാനം ചെയ്തിരുന്നത്.