തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കോളേജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷത്തില്‍ അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകള്‍ ഉണ്ട്. എന്നാല്‍ മുറിവിന്റെ ആഴം എത്രയെന്ന് വ്യക്തമല്ല. ഇതിന് വിദഗ്ധ പരിശോധന വേണ്ടി വരും.
തുടര്‍ ചികിത്സയ്ക്കായി അഖിലിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.