കര്‍ണാടക പ്രതിസന്ധി: രണ്ട് വിമത എംഎല്‍എമാര്‍ രാജി പിന്‍വലിക്കും

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിമത എംഎല്‍എമാരില്‍ എംടിബി നാഗരാജ്, സുധാകര്‍ റാവു എന്നിവര്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ശനിയാഴ്ച ഡികെ ശിവകുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരുവരുടേയും തീരുമാനം.

കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് പാര്‍ട്ടിയില്‍ തുടരുന്നതെന്നും സുധാകര്‍ റാവുവും തന്നോടൊപ്പം രാജിക്കത്ത് പിന്‍വലിച്ച് പാര്‍ട്ടിയില്‍ തുടരുമെന്ന് നാഗരാജ് പറഞ്ഞു. നാഗകരാജ് കുമാരസ്വാമി മന്ത്രി സഭയില്‍ അംഗമായിരുന്നു. സുധാകര്‍ റാവു ചിക്ബല്ലാപുര എംഎല്‍എയാണ്.

മുഖ്യമന്ത്രി കുമാരസ്വാമിയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യരും നാഗരാജിന്റെ വസതില്‍ എത്തി കണ്ടിരുന്നു. മുംബൈയില്‍ താമസിക്കുന്ന മറ്റു വിമത എംഎല്‍എമാരെ കണ്ടുസംസാരിക്കുന്നതിന് സുധാകര്‍ റാവുവിനെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുപ്പിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.