തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിന് എസ്എഫ്ഐ ക്കെതിരെയുള്ള പ്രതിഷേധ സ്വരങ്ങള്‍ കനക്കുന്നതുനിടെ സംഘടനയില്‍ നിന്നും വിദ്യാര്കത്ഥകല് കൂടുതല്‍ പീഡനങ്ങള്‍ അനുഭവിച്ചതിന് തെളിവുകള്‍ പുറത്ത് . തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥിനികളെ യൂണിയന് ഓഫീസിലേക്ക് വിളിച്ചു വരുത്തി എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പുറത്ത് വന്നത്.
പ്രകടനത്തിലും വനിതാമതിലിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളിലും മറ്റും പങ്കെടുക്കാതിരുന്നതിനാണ് വിദ്യാര്‍ഥിനികളെ നേതാക്കള്‍ ശകാരിക്കുന്നത്. കോളജ് യൂണിയന് ചെയര്മാന് സമീറിന്റെ നേതൃത്വത്തിലായിരുന്നു ഭീഷണി. ഇതേക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇവിടെയെല്ലാം തങ്ങളാണ് തീരുമാനിക്കുന്നതെന്നും നേതാക്കള്‍ പറയുന്നതും ശബ്ദരേഖയില്‍ കേള്‍ക്കാം.