ചന്ദ്രയാന്‍ 2; പുതിയ തിയ്യതി ബുധനാഴ്ച്ച പ്രഖ്യാപിച്ചേക്കും

 

തിരുവനന്തപുരം: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെയായിരുന്നു ദൗത്യം നിര്‍ത്തിവച്ചത്.

സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം ഇന്നലെ മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.