പൈന്മരങ്ങള് വംശനാശത്തിലേക്ക്; കാലാവസ്ഥ വ്യതിയാനം മൂലമെന്ന് പഠനങ്ങള്‍
വാഷിങ്ടണ്‍: പൈന്വൃക്ഷവര്ഗത്തില്പ്പെട്ട മരങ്ങള്‍ കടുത്ത വംശനാശഭീഷണി നേരിടുന്നുവെന്ന് പഠനങ്ങ 2070 തോട്കൂടി പൈന്‍ മരങ്ങള്‍ മുഴുവന്‍ ഇല്ലാതാവുമെന്നാണ് പുതിയ കണ്ടെത്തല്‍. കാലവസ്ഥ വ്യതിയാനമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 55 പൈന്വര്ഗത്തില്പ്പെട്ട മരങ്ങളില്‍ നടത്തിയ പഠനത്തിലാണ് കലാവസ്ഥ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. ചെറിയ ദ്വീപുകളില്‍ ഉള്ള പൈന്മരങ്ങളാണ് കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്നത്. കലാവസ്ഥ വ്യതിയാനം കൂടുതല്‍ കാണപ്പെടുന്നതും ഇത്തരം ചെറിയ ദ്വീപുകളിലാണ്.
നേയ്ച്ചര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ജേര്‍ണലാണ് ഇത് സംബന്ധിച്ച പഠനം പുറത്തുവിട്ടത്. കോണിഫര്‍ വിഭാഗത്തില്‍പ്പെട്ട പൈന്‍ മരങ്ങള്‍ ഉള്‍പ്പടെയുള്ള വ്യക്ഷങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവ ഏത് കാലവസ്ഥയിലാണ് നിലനില്‍ക്കുന്നതെന്നും ഇതുവരെയുണ്ടായ കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെയാണ് അതിജീവിച്ചതെന്നും പഠനങ്ങള്‍ നടത്തി. പിന്നിട് കലാവസ്ഥ സ്ഥിതി അനുസരിച്ച് വര്‍ഗങ്ങളെ വേര്‍തിരിച്ചു. വര്‍ഗങ്ങള്‍ വളരുന്ന ചുറ്റുപാടിലുള്ള കാലാവസ്ഥ സ്ഥിതിയേയും അതിന് പുറത്തുള്ള കാലാവസ്ഥ സ്ഥിതിയേയും വംശനാശത്തിന് എത്രമാത്രം സാഹചര്യം ഒരുക്കുന്നുവെന്ന് പഠനം നടത്തി. ഒറ്റക്കായി വളരുന്ന പൈന്‍ മരങ്ങള്‍ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തി.