ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന് രാത്രി 12.13 മുതല്‍ അര്‍ധരാത്രി 1.31 വരെ നടക്കും. പുലര്‍ച്ചെ മൂന്നു മണിയോടെ പൂര്‍ണമായും ഗ്രഹണത്തിലാവുന്ന ചന്ദ്രന് രാവിലെ 5.47 ആവുമ്പോള്‍ പുറത്തു വരും.
ഇന്ത്യയില്‍ ഭാഗികമായി മാത്രവേ ഗ്രഹണം കാണാന്‍ സാധിക്കുകയുള്ളൂ. യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദര്‍ശിക്കാന്‍ സാധിക്കും.
147 വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചു വരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ചന്ദ്രന്റേയും സൂര്യന്റേയും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. ഇന്നു കഴിഞ്ഞാല്‍ അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുന്നത് 2021 മെയ് 26നാണ്.