ട്വിറ്ററില്‍ സാരി ഹാഷ്ടാഗുകളുമായി സിനിമ രാഷ്ട്രീയ താരങ്ങള്‍

 

ട്വിറ്ററില്‍ ഇപ്പോള്‍ തരംഗം ആവുന്നത് ആവുന്നത് സ്ത്രീകളുടെ സാരി ചിത്രങ്ങളാണ്. സാരി ട്വിറ്റര്‍ എന്ന ഹാഷ്ട്ടാഗിനൊപ്പം തന്റെ പ്രിയ സാരിയിലുള്ള ചിത്രങ്ങള്‍ പങ്കു വയ്ക്കുകയാണ് സ്ത്രീകള്‍ .ചൊവ്വാഴ്ച രാവിലെയോടെ, ഹാഷ്ടാഗ് ഉപയോഗിച്ച് പ്രിയപ്പെട്ട സാരി ചിത്രങ്ങള്‍ പങ്കിടുന്ന സ്ത്രീകളുടെ പോസ്റ്റുകളില്‍ നിറഞ്ഞിരിക്കുകയാണ് ട്വിറ്റര്‍.സിനിമ രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള ഒട്ടേറെ സ്ത്രീകളും ഇതില്‍ ഉണ്ട്.

ശിവസേന നേതാവായ പ്രിയങ്ക ചതുര്‍വേദി തന്റെ പരമ്പരാഗത രീതിയിലുള്ള സാരി അണിഞ്ഞ നാല് ഫോട്ടോകള്‍ ആണ് ട്വിറ്റില്‍ പങ്ക് വച്ചിരിക്കുന്നത്. .

നടി-രാഷ്ട്രീയ പ്രവര്‍ത്തകയുമായ നാഗ്മയും മഞ്ഞ നിറത്തിലുള്ള സാരിയില്‍ സുന്ദരിയായ തന്റെ ചിത്രം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്.

ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മ, സിനിമ താരമായ സുസെയ്ന്‍ ബെര്‍ണെര്‍ട്ട്,മീര ചോപ്ര എന്നിവരും ചാലഞ്ചില്‍ പങ്കു ചേര്‍ന്നു.