ഇന്ത്യയില്‍ ഐഎസ് സംഘം രൂപികരിക്കാന്‍ ശ്രമിച്ച 14 തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

ഇന്ത്യയില്‍ തീവ്രവാദ സംഘടനയായ ഐഎസ് സംഘം രൂപികരിക്കാന്‍ ശ്രമിച്ച 14 തമിഴ്‌നാട് സ്വദേശികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു.  തീവ്രവാദ സംഘടനകളായ അല്‍-ക്വയ്ദയുമായും, യെമനിലെ തീവ്രവാദ ഗ്രൂപ്പായ അന്‍സറുല്ലയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും,ഇന്ത്യയില്‍ ഐ എസ് സംഘം രൂപികരിക്കാന്‍ വേണ്ടി ദുബായില്‍ നിന്നും ഫണ്ട് ശേഖരിക്കുകയായിരുന്നു ഇവരെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനു മുമ്പ് യുഎഇ ഈ സംഘത്തെ ആറുമാസം ജയിലില്‍ അടച്ചിരുന്നു.തിങ്കളാഴ്ച അന്വേഷണ ഏജന്‍സി ഇവരെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ജൂലൈ 25 വരെ കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

സംഘത്തില്‍ ഒരാള്‍ 32 വര്‍ഷമായി ദുബായില്‍ താമസമാണ്, മാനേജ്മെന്റ് പ്രൊഫഷണലുകളായ ഈ സംഘത്തിന്റെ താവളം യുഎഇ ആണെന്നും , ഭീകരാക്രമണത്തിനായി ഇവര്‍ അറിഞ്ഞുകൊണ്ട് ധനസമാഹരണം നടത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്ത് ഇന്ത്യയില്‍ ഐഎസ് സ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ പ്രത്യയശാസ്ത്രമെന്നും എന്‍ഐഎ പബ്ലിക് പ്രോസിക്യൂട്ടര്‍ സിഎസ് പിള്ള പറഞ്ഞു.