ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിച്ചു. ജൂലൈ 17-17 തീയ്യതികളിലാണ് ചന്ദ്രഗ്രഹണം സംഭവിച്ചത്. ലോകത്ത് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നവിടങ്ങളില്‍ ചന്ദ്രഗ്രഹണത്തിന്ആളുകള്‍ സാക്ഷിയായി. ഇന്ത്യയിലും കാണപ്പെട്ടു. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിച്ചില്ല.
The last (partial) #LunarEclipse of the year captured through a 20 year old JVC mini DV on tape @isro #Chandrayaan2 #LunarEclipse2019 pic.twitter.com/JNAeXqVAuN
— अक्षित मेहरा ?? (Akshit Mehra) (@AkshitM3hra) July 16, 2019
ഏഷ്യയിലും ആസ്‌ട്രേലിയയിലും മണിക്കൂറുകളോളം ചന്ദ്രഗ്രഹണം ഉണ്ടായി. 147 വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചു വന്നതാണ് ഈ ചന്ദ്രഗ്രഹണം. ചന്ദ്രന്റേയും സൂര്യന്റേയും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പരിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. അടുത്ത ചന്ദ്രഗ്രഹണം സംഭവിക്കുന്നത് 2021 മെയ് 26നാണ്.