തന്റെ പുതിയ ചിത്രമായ ‘ദ വെഡ്ഡിംഗ് ഗസ്റ്റിലെ’ ലൈഗിംക രംഗം നവമാധ്യമങ്ങളില്‍ അനധികൃതമായി പുറത്തിറങ്ങിയതിനെതിരെ പ്രതികരിച്ച് ബോളിവുഡ് നായിക രാധിക അപ്‌തെ. ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന ചിത്രത്തില്‍ മറ്റു നിരവധി മനോഹരമായ രംഗങ്ങള്‍ ഉണ്ടായിട്ടും ഒരു പ്രത്യേക ലൈംഗിക രംഗം മാത്രം ചോര്‍ന്നത് ‘ സമൂഹത്തിന്റെ മാനസിക നിലയിലെ പ്രശ്‌നം മൂലമാണെന്ന് നടി കുറ്റപ്പെടുത്തി. തന്നോടെപ്പം സഹ താരവും നായകനുമായ ദേവ് പട്ടേലും രംഗത്തിലുണ്ട് എന്നാല്‍ എന്തുകൊണ്ട് ഈ രംഗം തന്റെ പേരില്‍ മാത്രമായി പ്രചരിപ്പിക്കപ്പെടുന്നുവെന്നും നടി ഒരു ടിവി ചാനലിന് കൊടുത്ത് അഭിമുഖത്തില്‍ പറഞ്ഞു.നടിയുടെ 2016 ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയിലെ ലൈംഗിക രംഗങ്ങളും ഇത്തരത്തില്‍ പുറത്തിറങ്ങിയിരുന്നു.
‘നമ്മുടെ സമൂഹത്തില്‍ ഒരുപാട് പേര്‍ എത്രമാത്രം ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ഇത് കാണിക്കുന്നു.നിങ്ങള്‍ ലൈംഗിക രംഗം മാത്രം ചോര്‍ത്തുന്നതിലൂടെ ലൈംഗികതയില്‍ നിങ്ങള്‍ വളരെയധികം അഭിനിവേശമുള്ളവരാണെന്നും എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ മാത്രം താല്‍പ്പര്യപ്പെടുന്നില്ലെന്നും കാണിക്കുന്നു. ചോര്‍ന്ന വീഡിയോകള്‍ക്ക് രാധിക ആപ്‌തെ ലൈംഗിക രംഗം എന്ന് പേരിട്ടിട്ടുണ്ട്,എന്നാല്‍ അത് ആദില്‍ ഹുസൈന്‍ ലൈംഗിക രംഗമല്ല. കാരണം, ഒരു പുരുഷന്‍ ചെയ്യുമ്പോള്‍ അത് മറ്റെതൊരു കാര്യവും പോലെ മാത്രമാണ്, അതേസമയം ഒരു സ്ത്രീ ചെയ്യുമ്പോള്‍ അത് തെറ്റാവുന്നു ‘എന്ന് രാധിക 2016 ല്‍ പ്രതികരിച്ചിരുന്നു.
ആന്ധുന്‍, ഫോബിയ, അഹല്യ, വെബ് സീരീസ് ആയ സേക്രഡ് ഗെയിംസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് പേരുകേട്ട രാധിക ആപ്തെ നേരത്തെ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ”അടുപ്പമുള്ള രംഗങ്ങള്‍ ചെയ്യുന്നത് എനിക്ക് വളരെ സുഖകരമാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം, അടുപ്പമുള്ള അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രംഗങ്ങള്‍ അവതരിപ്പിക്കുന്നത് ജോലിയുടെ ഭാഗം മാത്രമാണെന്നും പറഞ്ഞിരുന്നു.