രാജീവ് ഗാന്ധി വധക്കേസ് : നളിനിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

 

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പ്രതി നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി ഉണ്ടായേക്കും. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി ഇന്ന് പ്രതീക്ഷിക്കുന്നത്.

മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 1991 മേയ് 21 ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ രാജീവ് ഗാന്ധിയെ വധിച്ചത്. ഈ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി.അതേസമയം 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് ജൂലൈ അഞ്ചിന് മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാനായ് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു.