തിരുവനന്തപുരം : വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും കടലില്‍ കാണാതായ ഏഴ് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. എന്നാല്‍ തിരച്ചില്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ഇവര്‍ക്കിടയില്‍ നിന്നുയരുന്നുണ്ട്.പത്ത്് ബോട്ടുകളിലായി മല്‍സ്യത്തൊഴിലാളികള്‍ ഇപ്പോള്‍
തിരച്ചിലിനിറങ്ങിട്ടുണ്ട്.
അതേസമയം, കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലഅതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയര്‍ന്നു. ആലുവ മണപ്പറത്ത് വെള്ളം കയറി. കോതമംഗലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങിയതോടെ വനമേഖലയിലെ ആദിവാസി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉച്ചയ്ക്ക് തുറക്കും.