എസ് എഫ് ഐ വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമെന്ന് എഐഎസ്എഫ്

 

കൊല്ലം: എസ്.എഫ്.ഐയുടെ കലാലയങ്ങളിലെ പ്രവര്‍ത്തനം വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമാണെന്ന് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫ് കൊല്ലം ജില്ല സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്.എഫ്.ഐയ്ക്കെതിരായ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. അരാഷ്ട്രീയമായ പ്രവര്‍ത്തനമാണ് എസ് എഫ് ഐയുടേയെന്നും ജില്ലയിലെ ക്യാമ്പസുകളിലും എഐഎസ്എഫിനെ മുഖ്യശത്രുവായിട്ടാണ് എസ്എഫ്ഐ കാണുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെയും എഐഎസ്എഫ് രംഗത്തെത്തി. കെ.ടി.ജലീല്‍ അവസരവാദ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലടക്കം എസ്എഫ്ഐ നിലപാടുകള്‍ക്കെതിരെ എഐഎസ്എഫ് അതിശക്തമായി എതിര്‍ത്തിരുന്നു.