ഹിന്ദു പുരോഹിതനെതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്ക് ക്ഷേത്രത്തിന് സമീപം ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ശശി തരൂര്‍.

പ്രസിഡന്റ് കുടിയേറ്റ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നിരപരാധികളാണ് ഇരയാവുന്നതെന്നും ട്രംപിന്റെ റാലികളിലും ഇത്തരം കുടിയേറ്റ വിരുദ്ധ മുദ്രവാക്യങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

തെരുവിലൂടെ നടന്ന് പോകുന്നതിനിടെയാണ് സ്വാമി ഹരീഷ് ചന്ദര്‍ പുരി എന്ന പുരോഹിതനെ ഒരാള്‍ ആക്രമിച്ചത്. ഒരു കാരണവുമില്ലാതെയാണ് സ്വാമി ഹരീഷ് ചന്ദര്‍ പുരിയെ ആക്രമി ഉപദ്രവിച്ചത്.