തലയോട്ടിയ്ക്കുള്ളിലെ രക്തസ്രാവം : മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്

തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയിലാണ് തലയോട്ടിക്കും തലച്ചോറിനുമിടയില്‍ നേരിയ രക്തസ്രാവം കണ്ടെത്തിയത്. ശസ്ത്രക്രിയ സംബന്ധിച്ച് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മദ് അറിയിച്ചു.