കനത്ത മഴയില്‍ മുംബൈ വെള്ളത്തിനടിയിൽ

മുംബൈ: കനത്ത മഴയില്‍ മുംബൈ വെള്ളത്തിനടിയില്‍. വടക്കന്‍ മുംബൈയിലെ സിയോന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. നഗരത്തില്‍ 51 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇത് മുംബൈയിലെ ശരാശരി മഴയേക്കാള്‍ അഞ്ചിരട്ടിയാണ്.

അന്തരീക്ഷം മഴ മൂലം ഇരുണ്ടു മൂടിയതോടെ വാഹനങ്ങള്‍ക്കു പോലും പരസ്പരം കാണാന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇന്ന് രാവിലെ അന്ധേരിയില്‍ മൂന്നു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.

ഇതുവരെ ഉണ്ടായ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പല അപകടങ്ങളിലായി 25ഓളം പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു.

മുംബൈയില്‍ ഇനിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.