യുവതിയും കാമുകന്റെ ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

പ്രതീകാത്മകം

ചെന്നൈ: സുഹൃത്തുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ച ഭര്‍ത്താവിനെ കാമുകന്റെ ഭാര്യയുടെ സഹായത്തോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ചെന്നൈ നെര്‍ക്കുണ്ടത്ത് ഓട്ടോറിക്ഷ ഡ്രൈവറായ നാഗരാജിനെയാണ് ഭാര്യ ഗായത്രി(28), സുഹൃത്തും ഭാര്യയുടെ കാമുകനുമായ മഹേന്ദ്രന്റെ ഭാര്യ ബാനു(28) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവരേയും കസ്റ്റഡിയിലെടുത്തു.

മഹേന്ദ്രനും കുടുംബവുമായി നാഗരാജും കുടുംബം അടുത്ത ബന്ധമായിരുന്നു. ഇതിനിടയില്‍ മഹേന്ദ്രനുമായി ഭാര്യ ഗായത്രി പ്രണയിത്തിലാവുകയും ഇത് കണ്ടുപിടിച്ച നാഗരാജ് ഭാര്യയെ വിലക്കുകയും ബന്ധം തുടര്‍ന്നാല്‍ മഹേന്ദ്രനെ കൊല്ലാന്‍ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതില്‍ ഭയന്ന ഗായത്രി മഹേന്ദ്രന്റെ ഭാര്യ ബാനുവുമായി സംഭവം പങ്കു വയ്ക്കുകയും തന്റെ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയതില്‍ പ്രശ്‌നം ഇല്ലാതിരുന്ന ബാനു നാഗരാജിനെ കൊല്ലുന്നതിന് ഗായത്രിയെ സഹായിക്കുകയുമായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ഇരുവരും ചേര്‍ന്ന് നാഗരാജിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് ജോലിക്കു പോവുകയും ചെയ്തു. പിന്നീട് കുറച്ചു സമയത്തിനു ശേഷം വീട്ടില്‍ എത്തിയ ഗായത്രിയുടെ സഹോദരനാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല നടത്തുന്ന വീഡിയോ പകര്‍ത്തിയ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. നാഗരാജിനും ഗായത്രിക്കും രണ്ടു കുട്ടികളും ഉണ്ട്.