കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന് എം പി. കെ. കരുണാകരന് മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണെന്നും മറ്റ് നേതാക്കളെപ്പോലെ ക്ലബില്‍ പറഞ്ഞയച്ചല്ല വളര്ത്തിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി കോളേജ് അവിടെ നില്ക്കുന്നിടത്തോളം എസ് എഫ് ഐയുടെ തേര്‍വാഴ്ച ഉണ്ടാവും. അതുകൊണ്ട് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോളേജ് അവിടെ നിന്നും മാറ്റും. 92ല്‍ കെ. കരുണാകരന് ഗവണ്മെന്റ് എടുത്ത തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. യൂണിവേഴ്സിറ്റി കോളേജ് ഒന്നെങ്കില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം. മുരളീധരന് വ്യക്തമാക്കി.