മുംബൈയില്‍ മഴ ശക്തം; ഗതാഗതക്കുരുക്കില്‍ പെട്ട് ആളുകള്‍

മുംബൈ: കനത്ത മഴ തുടരുന്ന മുംബൈ വെള്ളത്തിനടിയിലായതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇതോടെ ഏഴോളം വിമാനങ്ങള്‍ റദ്ദാക്കുകയും പത്തോളം വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തതായി വിമാനത്താവള അധികതര്‍ അറിയിച്ചു. കൂടാതെ സര്‍വ്വീസ് നടത്തുന്ന ഓരോ സര്‍വ്വീസും അരമണിക്കൂര്‍ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.

സാധാരണ നിലയില്‍ ആയിരിക്കുമ്പോള്‍ തന്നെ വലിയ ഗതാഗതക്കുരുക്ക് നേരിടുന്ന മുംബൈയില്‍ കനത്ത മഴയും ഇരുട്ടു മൂടിയ അന്തരീക്ഷവും ആളുകള്‍ക്ക് യാത്ര കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലുള്ള ഗതാഗതക്കുരുക്ക് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ യാത്രയും ബുദ്ധിമുട്ടിലാക്കി.

നഗരത്തിലെ ജുഹു താര റോഡ്, ജോഗേശ്വരി വിഖ്രോളി ലിങ്ക് റോഡ്, എസ്.വി റോഡിന്റെ വിവിധ ഭാഗങ്ങള്‍, വൈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നീ റോഡുകളാണ് പ്രധാനമായും വെള്ളത്തിനടിയില്‍ ആയിരിക്കുന്നത്.

എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.