ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 49 ബുദ്ധിജീവികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്താല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഹര്‍ജി.
അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓഝയാണ് ബീഹാറിലെ മുസാഫര്‍പൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാജ്യത്ത് വളര്‍ന്നുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സംവിധായകന്‍ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണാ സെന്‍, അനുരാഗ് കശ്യപ്,നടി രേവതി തുടങ്ങിയവര്‍ ഉള്‍പ്പെട്ട 49 പേര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.