ബ്രസീല്‍ ജയിലില്‍ തടവുകാരുടെ ഏറ്റുമുട്ടല്‍; 52 പേര്‍ കൊല്ലപ്പെട്ടു

ബ്രസീല്‍: ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 52 പേര്‍ കൊല്ലപ്പെട്ടു. ജയിലില്‍ കഴിയുന്ന രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തില്‍ അവസാനിച്ചത്.

ബ്രസീലിലെ അള്‍ട്ടമിറ ജയിലിലാണ് സംഭവം. സംഘര്‍ഷം അഞ്ച് മണിക്കുറോളം നീണ്ടുനിന്നു. സംഘര്‍ഷത്തിനിടയില്‍ ഒരു വിഭാഗം ജയിലില്‍ തീവച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ശ്വാസം മുട്ടി മരിച്ചു. ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരുള്ള ജയിലുകളിലൊന്നാണ് പാരസ്റ്റേറ്റിലെ അള്‍ട്ടമിറ ജയില്‍.